• വോളിബോള്‍ - കേരളത്തില്‍

    പി.വി. അബ്‌ദുള്ളക്കോയ  (ഒന്നാമത്‌ പ്രസിഡന്‍ഡ്‌, കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ 1968-1975)

    ഇന്ന്‌ ലോകമൊട്ടുക്കും, വളരെയധികം പ്രചാരത്തിലിരിക്കുന്ന ഒരു കളിയാണ്‌ വോളിബോള്‍. തികച്ചും ആധുനികമായ ഈ ഗെയിമിന്‍റെ ഉപജ്ഞാതാവ്‌ പ്രോഫസര്‍ വില്യം ജി. മോര്‍ഗന്‍ എന്ന ആളായിരുന്നു. ഇദ്ദേഹം ഹെന്‍യോര്‍ക്ക്‌, വൈ. എം. സി.എ.യിലെ ഫിസിക്കല്‍ ഡയറക്‌ടറായിരുന്ന കാലത്ത്‌, വ്യാപാരികള്‍ക്കും ബിസിനസ്സ്‌ മേന്മാര്‍ക്കും യോജിച്ച ഒരു സ്‌പോര്‍ട്‌സ്‌ ആവിഷ്‌ക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ ഈ കളി സംഘടിപ്പിച്ചത്‌.

    അങ്ങിനെ കാലാന്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ക്കും മറ്റും വിധേയമായി, ആധുനികനിലയില്‍ ഇന്നു നാം കാണുന്ന വോളിബോള്‍ ഗെയിമായി രൂപം പ്രാപിച്ചിട്ടുള്ളത്‌. ചുരുക്കിപ്പറയുകയാണെങ്കില്‍ രാജ്യാന്തര മത്സരരംഗത്തും ദേശീയതലത്തിലും ഈ കളി ഒരു നവാഗതയാണ്‌.

    ഇന്ത്യയില്‍

    ഇന്ത്യയില്‍ വോളിബോള്‍ കളിക്ക്‌ അംഗീകാരം ലഭിച്ചിട്ട്‌ അര നൂറ്റാണ്ട്‌ മാത്രമേ ആയിട്ടുള്ളു. 1936-ല്‍ ലാഹോറില്‍ വെച്ചാണ്‌ ഇന്ത്യയില്‍ ഇദംപ്രഥമായി ദേശീയാടിസ്ഥാനത്തില്‍ ഒരു വോളിബോള്‍ മത്സരം നടത്തപ്പെട്ടത്‌. 1952-ലാണ്‌ ആദ്യമായി ഒരു ദേശീയ ടീം, ഇന്ത്യയില്‍ നിന്ന്‌ വിദേശത്തേക്ക്‌ യാത്ര പുറപ്പെട്ടത്‌. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വോളിബോള്‍ ക്ലബ്ബുകള്‍ക്കും, അസോസോസിയേഷനുകള്‍ക്കും വ്യക്തമായ രൂപം നല്‍കിക്കൊണ്ടും, ഈ കളിയെ ഐക്യരൂപ്യമുള്ള ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്‌ 1951-ലാണ്‌ അഖിലേന്ത്യാ വോളിബോള്‍ ഫെഡറേഷന്‍ രൂപമെടുത്തത്‌.

    കേരളത്തിലേക്ക്‌

    1925 വര്‍ഷത്തോടുകൂടി കേരളത്തില്‍ വോളിബോള്‍ കളി ആരംഭിച്ചിട്ടുണ്ടെങ്കിലും, അതിനു ശരിക്കുള്ള പ്രചാരം ലഭിച്ചത്‌ 1932 കാലഘട്ടത്തിലാണ്‌. "പന്തു പിടിച്ചു തിരിച്ചെറിയുക" എന്ന സമ്പ്രദായമാണ്‌ അന്നു നിലവിലുണ്ടായിരുന്നത്‌. 'ഏറുകാലഘട്ടം' എന്നു കളിക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നു. 7 മുതല്‍ 9 വരെ കളിക്കാര്‍ ഓരോ ടീമിലും ആകാമായിരുന്നു. 1934 മുതല്‍ ആണ്‌ കേരള വോളിബോളിന്‍റെ ചരിത്രത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവുന്നത്‌.

    ഇതിന്നുമുമ്പ്‌ 19-ാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ ഇന്നത്തെ വോളിബോളിന്‍റെ ഒരു പൂര്‍വ്വികനായ വേറൊരു കളി പ്രചാരത്തിലുണ്ടായിരുന്നു. 'ഓലപ്പന്തു തട്ട്‌' എന്നായിരുന്നു പേര്‌. ഓണക്കാലത്ത്‌ മുറ്റത്തും മറ്റും കയറു വലിച്ചു കെട്ടി അപ്പുറത്തുമിപ്പുറത്തും നിന്നു പന്തു തട്ടുന്ന ഈ സമ്പ്രദായത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഇങ്ങിനെയാണെന്നിരിക്കിലും, വോളിബോള്‍ കളിയുടെ കേരളത്തിലെ പേരുകളെപ്പറ്റി സമഗ്രമായ ഒരു പഠനം ഇനിയും നടന്നു കഴിഞ്ഞിട്ടില്ല. അതിപ്പോഴും ഭൂതകാല ചരിത്രത്തിന്‍റെ കൂരിരുളില്‍ ആമഗ്നമായിരിക്കയാണ്‌.

  • വോളിബോള്‍ - കേരളത്തില്‍

    പി.വി. അബ്‌ദുള്ളക്കോയ  (ഒന്നാമത്‌ പ്രസിഡന്‍ഡ്‌, കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ 1968-1975)

    കേരളാ സ്റ്റേറ്റ്‌ വോളിബോള്‍ സംഘടന

    കേരളത്തില്‍ ഒരു സംഘടിതമായ മുന്നേറ്റത്തിന്‌ നേതൃത്വം കൊടുത്തവരുടെ മുന്‍പന്തിയില്‍ വൈ. എം. സി. എ.കള്‍ക്കുള്ള സ്ഥാനം അതുല്യമാണ്‌. 1951-ലാണ്‌ ഇവിടെ സ്റ്റേറ്റടിസ്ഥാനത്തിലുള്ള വോളിബോള്‍ അസോസിയേഷന്‍ രൂപം കൊണ്ടത്‌. അന്നു തിരുവിതാംകൂര്‍ - കൊച്ചി വോളിബോള്‍ അസോസിയേഷനായിരുന്നു. 1956 മുതല്‍ അതു കേരളാടിസ്ഥാനത്തില്‍ വിപുലപ്പെടുത്തി. കേരള വോളിബോള്‍ അസോസിയ്‌ഷന്ന്‌ രൂപം നല്‍കിയവരുടെ കൂട്ടത്തില്‍ എ. രാഘവന്‍നായര്‍, ജി. കരുണാകരക്കുറുപ്പ്‌, ടി. ജെ. ഡാനിയല്‍ എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്‌മരണീയമാണ്‌.

    കേരളാ വോളിബോളിന്‍റെ തലതൊട്ടപ്പന്മാര്‍

    ശ്രീമാന്മാരായ മല്ലപ്പള്ളി വര്‍ക്കി, ആലപ്പുഴ ദാമോദരന്‍, ഇടത്തന്‍ ഗോപാലന്‍, കൊല്ലം വാസു, മലബാറുകാരനായ കഞ്ഞിക്കിളവന്‍, എ.പി. കോയ, ഉമ്മര്‍, സുരേന്ദ്രന്‍ തുടങ്ങിയവരെ കേരളാ വോളിബോളിന്‍റെ തലതൊട്ടപ്പന്മാര്‍ എന്നു വിശേഷിപ്പിക്കാവുന്നതാണ്‌. നാഗര്‍കോവില്‍, കോഴഞ്ചേരി, വടകര, കാഞ്ഞിരപ്പള്ളി, ആലപ്പുഴ മുതലായ സ്ഥലങ്ങളില്‍ അന്നു ധാരാളം വോളിബോള്‍ മത്സരങ്ങള്‍ നടക്കാറുണ്ടായിരന്നു. അന്നു പൊതിച്ചോറും കെട്ടി കളി കാണാന്‍ എത്തിയിരുന്ന വോളിബോള്‍ പ്രേമികള്‍ ധാരാളമുണ്ടായിരുന്നു. വടക്കെ മലബാറിലെ അങ്കം വെട്ടുപോലെ ഒരു കാലഘട്ടത്തില്‍ വോളിബോള്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു പ്രിയംകരമായിരുന്നു.

    ആദ്യമായി ഒരു പ്രബല ടീം സംഘടിപ്പിച്ചത്‌, തിരുവിതാതംകൂര്‍ സ്റ്റേറ്റ്‌ ഫോഴ്‌സ്‌ ആയിരുന്നു. ആ കാലഘട്ടത്തിലെ മല്ലന്മാരായ എ.പി. കോയ, മല്ലപ്പള്ളി വര്‍ക്കി, സുരേന്ദ്രന്‍ മുതലായവരായിരുന്നു പ്രസ്‌തുത ടീമിലെ പ്രധാനപ്പെട്ട കളിക്കാര്‍. ഇതോടുകൂടി കേരളത്തിലെ സ്‌കൂളുകളിലും, കോളേജുകളിലും വോളിബോള്‍ പ്രചാരത്തിലായി. 1948 മുതലുള്ള കാലഘട്ടം കേരളാ വോളിബോളിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരന്നു. ഈ കാലഘട്ടത്തില്‍ നാഗര്‍കോവില്‍, കൊല്ലം, കോഴഞ്ചേരി, വാഴക്കുളം, മതിലകം, ചേന്ദമംഗലം, വടകര മുതലായ സ്ഥലങ്ങളില്‍ വോളിബോളിന്നു വമ്പിച്ച പ്രചാരം ലഭിക്കുകയുണ്ടായി.

    ഈ കേന്ദ്രങ്ങള്‍ പില്‍ക്കാലത്ത്‌ കേരളാ വോളിബോളിന്നു ചില പ്രഗത്ഭരായ കളിക്കാരെ സംഭാവന ചെയ്യുകയുണ്ടായി. മാടസ്വാമി, നോയല്‍രാജ്‌, കരുണാകരക്കുറുപ്പ്‌, ശ്രീധരന്‍പിള്ള, പെയിന്റര്‍ ബേബി, പാപ്പച്ചന്‍, രാഘവന്‍വൈദ്രയര്‍, അബ്‌ദുറഹിമാന്‍, പപ്പന്‍, ആനമുടി ബേബി, ഇട്ടക്കുള മുതലായവര്‍ ഈ രംഗങ്ങളില്‍ നിന്ന്‌ ഉയര്‍ന്നു വന്ന അനിഷേദ്ധ്യരായ കളിക്കാരാണ്‌.

    സമ്പന്നരുടെ കളി

    അക്കാലങ്ങളില്‍ വോളിബോളിന്നു ഏറ്റവും പ്രചാരം നാട്ടുമ്പുറങ്ങളിലായിരുന്നു. സാമ്പത്തികശേഷിയുള്ള ചില സ്വകാര്യവ്യക്തികളും ഈ കളിയുടെ രക്ഷാധികാരിത്വം ഏറ്റെടുത്തിരുന്നു. ഇത്‌ മുതലാണ്‌ വോളിബോളിനെ സമ്പന്നന്മാരുടെ കളിയെന്ന്‌ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്‌.

  • വോളിബോള്‍ - കേരളത്തില്‍

    പി.വി. അബ്‌ദുള്ളക്കോയ  (ഒന്നാമത്‌ പ്രസിഡന്‍ഡ്‌, കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ 1968-1975)

    വോളിബോളിലെ പ്രഗത്ഭ വ്യക്തികളെ വിവിധ ടീമുകളില്‍ അണിനിരത്തി ആവേശകരമായ മത്സരങ്ങള്‍ ചില പ്രത്യേക കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പതിവും അന്നുണ്ടായിരുന്നു. ശ്രീ കരുണാകരക്കുറുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരുകൊച്ചിയിലെ പോലീസ്‌ ടീമും, ആനമുടി, അമ്പോറ്റി, പെയിന്റര്‍ ബേബി, കുന്നില്‍ ഇട്ടക്കുള ഇവരുള്‍പ്പെടുന്ന കോടഞ്ചേരി ടീമും, രാഘവന്‍വൈദ്യര്‍ നയിച്ചിരുന്ന ജിംഖാനാ ടീമും, ആയിരുന്നു അന്നത്തെ പ്രബല വോളിബോള്‍ ടീമുകള്‍.

    ഇക്കാലങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിച്ച പ്രതിഭാസമ്പന്നരായ പല കളിക്കാരേയും രംഗത്തു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്‌. വോളിബോള്‍ കളിയുടെ ആചാര്യസ്ഥാനം അവകാശപ്പെടാവുന്ന ദാമോദരന്‍നായാരും, ജാളി കുട്ടന്‍പിള്ളയും ഈ വിഭാഗത്തില്‍ പെടുന്നവരാണ്‌. ഇവരോടൊപ്പം തന്നെ നമ്മുടെ സ്‌മരണയില്‍ അവിസ്‌മരണീയമായി നില്‌ക്കുന്നവരാണ്‌ നെടുങ്ങണ്ടി രാഘവന്‍, കൊല്ലം വാസു, അയിരൂര്‍ ഗോപാലപ്പിളള, മലബാര്‍ കുഞ്ഞിക്കേളന്‍, വടകര നാരായണന്‍നായര്‍, തിക്കോടി രാഘവന്‍വൈദ്യര്‍ തുടങ്ങിയവര്‍.

    1951-52ല്‍ ശ്രീ. മാടസ്വാമിയുടെ നേതൃത്വത്തില്‍ സുലൈമാന്‍, അമാവു, അസീര്‍രത്തിനം തുടങ്ങിയ തമിഴ്‌നാടു കളിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ കേരളത്തിലുടനീളം പര്യടനം നടത്തി വിജയക്കൊടി പാറിച്ച രാമനാഥന്‍ മെമ്മോറിയല്‍ ടീം, കേരളത്തിലെ ജനങ്ങള്‍ക്ക്‌ ആവേശം പകര്‍ന്നുകൊടുത്തത്‌ കുറച്ചൊന്നുമല്ല. ശ്രീ മല്ലപ്പള്ളി വര്‍ക്കിയുടെ നേതൃത്വത്തില്‍ കേരളം സന്ദര്‍ശിച്ച മൈസൂര്‍ ടീം ആണ്‌ കേരളീയരെ ആവേശം കൊള്ളിച്ച മറ്റൊരു വോളിബോള്‍ ടീം.

    സുവര്‍ണ്ണദശ

    1940 ന്ന്‌ ശേഷമുള്ള കാലഘട്ടം തിരുവിതാംകൂര്‍ ഭാഗത്തു വോളിബോള്‍ കളിയുടെ സുവര്‍ണ്ണദശയായിരുന്നു. ശരിക്കും വോളിബോളിന്ന്‌ ശാസ്‌ത്രീയ വളര്‍ച്ചയുണ്ടാകുന്നത്‌ ഇവിടം മുതല്‌ക്കാണ്‌. 1944നും 1947നും ഇടക്കു നടന്ന മദ്രാസ്‌ ഒളിംബിക്‌സില്‍ തിരുവിതാംകൂര്‍ ടീം പ്രശംസാര്‍ഹമായ നിലവാരം പുലര്‍ത്തിയിരുന്നു. 1948 ലക്ക്‌നോവില്‍, ഇന്ത്യന്‍ ഒളിംബിക്‌സിന്‍റെ ഭാഗമായി നടന്ന ദേശീയ മത്സരത്തില്‍ എ. പി. കോയ, മാടസ്വാമി, സുലൈമാന്‍ എന്നീ മലയാളികള്‍ ഏവരുടേയും കയ്യടിക്ക്‌ പാത്രമായി. 1952-ല്‍ മദിരാശിയില്‍വെച്ച്‌ നടന്ന ആദ്യത്തെ വോളിബോള്‍ നാഷനലില്‍ പങ്കെടുത്ത തിരു- കൊച്ചി ടീം ദേശീയ ചാമ്പ്യന്മാരായിരുന്ന മൈസൂരുമായി പരാജയപ്പെട്ടെങ്കിലും, ഉജ്ജ്വമായ ഒരു പ്രകടനം കാഴ്‌ചവെക്കുകയുണ്ടായി. പ്രസ്‌തുത വര്‍ഷം മോസ്‌കോവില്‍ വെച്ച്‌ നടന്ന രാജ്യാന്തര മത്സരങ്ങലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ടീമില്‍ നാലു മലയാളികള്‍ അംഗങ്ങളായിരുന്നു. ലോകത്തിലെ ഏറ്റവും നല്ല അഞ്ച്‌ ഒഫന്‍സീവ്‌ കളിക്കാരില്‍ ഒരാളെന്ന ബഹുമതി സുലൈമാന്‌ ലഭിച്ചത്‌ അന്നാണ്‌.

    1955-ല്‍ ഇന്ത്യ സന്ദര്‍ശിച്ച റഷ്യന്‍ ടീം കേരളത്തില്‍ രണ്ട്‌ പ്രദര്‍ശനങ്ങള്‍ നടത്തുകയുണ്ടായി. ഈ വര്‍ഷത്തില്‍തന്നെ നാലാം ദേശീയ വോളിബോള്‍ മത്സരങ്ങളില്‍ തിരു- കൊച്ചി രണ്ടാം സ്ഥാനം നേടി. ഈ കാലഘട്ടത്തിലാണ്‌ പ്രധാനപ്പെട്ട പല പരിഷ്‌കാരങ്ങളും വോളിബോള്‍ കളിക്കുണ്ടായത്‌. പ്രസിദ്ധ റഷ്യന്‍ വോളിബോള്‍ കളിക്കാരാനായ പിമനോവിന്‍റെ നേതൃത്വത്തിലുള്ള ശിക്ഷണവും പുതിയ സാങ്കേതിക രീതികളും ഇന്ത്യന്‍ വോളിബോളിന്‌ ഒരു പുതിയ രൂപം നല്‌കിക്കൊണ്ടിരുന്നപ്പോള്‍, അതിന്‍റെ അലയടികള്‍ കേരളത്തിലുമുണ്ടായി. പ്രതിരോധത്തിന്‌ ശ്രദ്ധിക്കാതെ, കാണികളുടെ, കയ്യടിക്കുവേണ്ടി മാത്രം, ബോള്‍ അടിച്ചു കളിക്കുന്ന സമ്പ്രദായം ഇന്നു പുതിയ സാങ്കേതിക രിതീകളുടെ മുമ്പില്‍ നിഷ്‌പ്രഭമായിരിക്കയാണ്‌. പല പുതിയ ടെക്ക്‌നിക്കുകളും റ്റാക്ക്‌ടിക്ക്‌സും നടപ്പിലായി. ഈ കാലഘട്ടത്തിലാണ്‌ നാല്‌ ഒഫന്‍സീവ്‌ സിസ്റ്റം ആദ്യമായി നമ്മുടെ നാട്ടില്‍ പ്രാബല്യത്തില്‍ വന്നത്‌.

    മലബാറിലേക്ക്‌

    മലബാര്‍ പ്രേദശത്തേക്ക്‌ നോക്കുമ്പോള്‍, ഈ കളി ചിട്ടയായും ക്രമമായും നടത്തി അതിന്‍റെ പ്രാണേതാക്കളായ ക്ലബ്ബുകളെ ഏകോപിച്ചു ക്രമപ്രവൃദ്ധമായ പ്രോത്സാഹനം നല്‌കാനുള്ള ഒരു സംഘടന ഉണ്ടായിരുന്നില്ല. 1967ലാണ്‌ കോഴിക്കോട്‌ ജില്ലാ വോളിബോള്‍ സംഘടന ഉടലെടുത്തത്‌. നല്ലളം ബാഹുലേയന്‍, പോള്‍ഫെര്‍നാണ്ടസ്‌, അത്തോള്‌ കാദര്‍, സഞ്‌ജീവന്‍മാസ്റ്റര്‍ എന്നിവര്‍ ഇത്തരമൊരു സംഘടനക്ക്‌ രൂപം നല്‌കുന്നതില്‍ കാര്യമായ പങ്കു വഹിച്ചിട്ടുള്ളവരാണ്‌.

    ഇതൊടുകൂടി ഈ പ്രദേശത്തു മങ്ങിപ്പോയിക്കൊണ്ടിരുന്ന ഒരു കളിക്ക്‌ പുതു ജീവന്‍ ലഭിച്ചുവെന്നു പറയാവുന്നതാണ്‌. അല്ലും ചില്ലുമായി വളരെയധികം വികേന്ദ്രിച്ചു പോയിരുന്ന വോളിബോള്‍ കളിക്കാരേയും ക്ലബ്ബുകളേയും ഒന്നിച്ചണിനിരത്തുവാനും, സംഘടിക്കുവാനും, ശാസ്‌തത്രീയമായ രീതിയില്‍ കളിക്കുവാനുള്ള സാഹചര്യങ്ങളും സൃഷ്‌ടിച്ചെടുക്കുകയായിരുന്നു ഈ സംഘടനാ രൂപീകരണംകൊണ്ട്‌ സാധിപ്പിച്ചത്‌.

  • വോളിബോള്‍ - കേരളത്തില്‍

    പി.വി. അബ്‌ദുള്ളക്കോയ  (ഒന്നാമത്‌ പ്രസിഡന്‍ഡ്‌, കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ 1968-1975)

    ഈ പ്രദേശത്തെ വോളിബോള്‍ കളിയെ ഉയര്‍ത്തെഴുന്നേല്‌പ്പിക്കാനുള്ള മറ്റൊരു സാഹചര്യം വടകരയിലും കോഴിക്കോടും വെച്ച്‌ നടത്തിവരാറുള്ള അഖിലേന്ത്യാ ടൂര്‍ണ്ണമെന്‍റുകളാണ്‌. അഖിലേന്ത്യാ പ്രശസ്‌തരും, തങ്ങളുടെ ഇഷ്‌ടഭാജനങ്ങളുമായ കളിക്കാരുടെ പാടവം കണ്ടാസ്വദിക്കുവാനും, പഠിക്കുവാനുമുള്ള ഒരവസരമാണിത്‌. ഓരോ വര്‍ഷവും ജില്ലാ ലീഗു ടൂര്‍ണ്ണമെന്‍രില്‍ പങ്കെടുക്കുന്ന കളിക്കാരുടേയും ക്ലബ്ബുകളുടേയും എണ്ണം പരിശോധിച്ചാല്‍ തന്നെ ഈ കളി എത്ര വേഗത്തിലാണ്‌ ഇവിടെ വളര്‍ന്നുവരുന്നതെന്നുള്ള പരമാര്‍ത്ഥം മനസ്സിലാവുന്നതാണ്‌.